സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ ശക്തമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിലയിരുത്തല്‍. മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം നടക്കുന്നു. ശക്തമായ നടപടിക്ക് എസ്പിമാര്ക്ക് ഡിജിപി നിര്‍ദേശം നല്കി. പ്രത്യേക നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനം.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ കണ്ടെത്താന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്കി.
പോക്സോ കേസുകളുടെ നടത്തിപ്പിലെ വീഴ്ച പരിഹരിക്കാന്‍ എസ്.പിമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം.അഭിമന്യു വധം അടക്കമുള്ള സമീപകാല കേസുകള്‍ വിലയിരുത്തിയാണ് വര്‍ഗീയ ധ്രുവീകരണ ശ്രമം മുന്‍വര്‍ഷങ്ങളേക്കാള്‍ ശക്തിപ്പെട്ടതായി ഡി.ജി.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തിയത്. 2018ല്‍ വര്‍ഗീയ സംഘര്ഷമൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ സംഘര്ഷമുണ്ടാക്കുകയെന്നത് ചില സംഘടനകള്‍ രഹസ്യ അജണ്ടയായി നിശ്ചയിച്ചിട്ടുണ്ട്. അപ്രഖ്യാപിത ഹര്‍ത്താല്‍ മുതലുള്ള അക്രമങ്ങള്‍ മുന്നറിയിപ്പായി കാണണമെന്നും യോഗം വിലയിരുത്തി.
Discussion about this post