തിരുവനന്തപുരം : അന്വേഷണം നടക്കുന്ന കേസുകളിലെ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്. ഇത്തരത്തില്‍ പുറത്തു വരുന്ന വിവരങ്ങളെല്ലാം ശരിയാണോ എന്ന് അറിയാനാകില്ല. ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണ പരിശോധനാഫലം ചോര്‍ന്ന സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സുധീരന്. കെപിസിസി പ്രസിഡണ്ട് എന്ന നിലയില്‍ സംഭവത്തെക്കുറിച്ച തനിക്കാരും പരാതി തന്നട്ടില്ലെന്നും സുധീരന് പറഞ്ഞു. അന്വേഷണം സുതാര്യവും ശരിയായ ദിശയിലും ആണെന്നും കോസില്‍ ഉള്‍പ്പെട്ട ആരേയും രക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post