ബ്രസല്‍സ്: വിശ്വാസലംഘനം നടത്തിയതിനു യൂറോപ്യന്‍ യൂണിയന് ഗൂഗിളിന് 500 കോടി ഡോളര്‍ (3,428 കോടി രൂപ) പിഴ ചുമത്തി. ഗൂഗിള്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയ്ഡിലെ പ്രധാന ആപ്പുകളില്‍ കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.
ഒരു വര്‍ഷം മുന്‍പും യൂറോപ്യന്‍ യൂണിയന് ഗൂഗിളിന് പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സര്‍വീസുകള്‍ക്കു മുന്‍ഗണന നല്കി എന്നതായിരുന്നു കാരണം. യൂറോപ്പിലെ 90% ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലൂടെയാണു ടെലിവിഷന്‍ ഷോകള്‍, സിനിമകള്‍, ആപ്പുകള്‍, ഇ – ബുക്കുകള്‍ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നത്.
ഫെയ്സ്ബുക്, ഇന്റല്‍, മൈക്രോസോഫ്റ്റ് എന്നിവയ്ക്കെതിരെയും യൂറോപ്യന്‍ യൂണിയന് നേരത്തെ പിഴ ചുമത്തിയിരുന്നു.
Discussion about this post