മതേതരവാദികളായ ബ്ലോഗെഴുത്തുകാരുടെ കൊലപാതകത്തിന് ആരോപണവിധേയരായ യാഥാസ്ഥിതിക ഇസ്ലാം വിഭാഗത്തിന് ബംഗ്ലാദേശില്‍ നിരോധനം.പോലീസ് സേനയുടെ അപേക്ഷയെ തുടര്‍ന്ന് അന്‍സാറുള്ള ബാംഗ്ല വിഭാഗത്തെ നിരോധിക്കുന്നതായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിന്റെ ഭീകരവിരുദ്ധ നിയമം അനുസരിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ആഭ്യന്തരമന്ത്രി അസദ്ഉസ്മാന് ഖാന് അറിയിച്ചു. യാഥാസ്ഥിതിക ഇസ്ലാം വിഭാഗത്തെ വിമര്‍ശിച്ച മൂന്ന് ബ്ലോഗ് എഴുത്തുകാര്‍ ഇതിനോടകം ബംഗ്ലാദേശില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post