ഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ റബര്‍ കര്‍ഷകരുമായും മത്സ്യത്തൊഴിലാളികളുമായും സംവദിക്കും.
ഇന്നു വൈകുന്നേരം അഞ്ചിനു കോഴിക്കോട്ടു യൂത്ത് കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യും. ബുധനാഴ്ച രാവിലെ പത്തിനു ചാവക്കാട് കടപ്പുറത്ത് മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി സംവദിക്കും. തുടര്‍ന്നു മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് പൊതുയോഗത്തില്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു 1.45ന് ആലുവ ഗസ്റ്റ് ഹൗസില്‍ റബര്‍ കര്‍ഷകരും സംഘടനാ പ്രതിനിധികളുമായി രാഹുല്‍ പ്രത്യേക ചര്‍ച്ച നടത്തുന്നുണ്ട്.
Discussion about this post