മന്ത്രിയുടെ ഭാര്യ മരുമകന്റെ ഷൂ മന്ത്രിയുടെ ഭാര്യ മരുമകന്റെ ഷൂ തുടപ്പിച്ചുവെന്ന് ഔദ്യോഗിക വസതിയില്‍ ജോലി ചെയ്തിരുന്ന മുന്‍ ജീവനക്കാരിയുടെ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം. മന്ത്രി മാത്യു ടി തോമസിനും ഭാര്യക്കെതിരെയുമായുള്ള മുന്‍ ജീവനക്കാരിയുടെ ആരോപണമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നത്. മരുമകന്റെ ഷൂ തുടയ്ക്കാന്‍ വിസമ്മതിച്ചതിന് മന്ത്രിയുടെ ഭാര്യ മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു മാത്യു ടി തോമസിന്റെ ഔദ്യോഗിക വസതിയില്‍ ജോലിചെയ്തിരുന്ന മുന്‍ ജീവനക്കാരി പരാതിയില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി സമര്‍പ്പിക്കാന്‍ എത്തിയ ജീവനക്കാരിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന് വിളിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കുശേഷം പരാതി ഒതുക്കി തീര്‍ത്ത് പരാതിക്കാരിയെ സെക്രട്ടറിയേറ്റിന് പുറകുവശത്ത് കൂടി കടത്തുകയും ചെയ്തുവെന്നാണ് ആരോപണം.മാധ്യമങ്ങളെ കാണേണ്ടെന്ന് എം വി ജയരാജന് പരാതിക്കാരിക്ക് കര്‍ശനനിര്‍ദേശം നല്‍കിയെന്നും സൂചനയുണ്ട്. സെക്രട്ടറിയേറ്റിന് മുന്പില് നിന്ന മാധ്യമങ്ങളുടെ കണ്ണില്‍ പൊടിയിട്ട് പോലീസ് സംരക്ഷണത്തിലാണ് മറ്റൊരു വാഹനത്തില്‍ പരാതിക്കാരിയെ എം വി ജയരാജന് പറഞ്ഞയച്ചത്. ജനം ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
Discussion about this post