ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന് മോഹന്‍ സിങ്ങിനെതിരെ ആരോപണവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്മാന് പ്രദീപ് ബൈജല്‍. ടുജി കേസില്‍ സഹകരിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മന് മോഹന്‍ സിങ്ങ് ഭീഷണിപ്പെടുത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. ടുജി അന്വേഷണത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അഴിമതി ആരോപണങ്ങള്‍ വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതിലൂടെ തന്റെ സല്‍പ്പേരിനു കളങ്കം വീഴ്ത്തിയെന്നും ബൈജല്‍ പറഞ്ഞു.
മന്ത്രിസഭാംഗങ്ങളുടെ പ്രവൃത്തികളെല്ലാം അംഗീകരിച്ചാല്‍ അത് അന്വേഷണം വരുമ്പോള്‍ പ്രധാനമന്ത്രിയെ തന്നെ ദേഷകരമായി ബാധിക്കുമെന്ന് തന് നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീട് ഇത് തന്നെയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു. ദയാനിധി മാരുനും എ രാജയും ചെയ്ത പ്രവൃത്തികള്‍ക്കെല്ലാം മന് മോഹന്റെ അംഗീകാരം ഉണ്ടായിരുന്നു. അതിനാല്‍ സിഎജി കണക്കാക്കിയ നഷ്ടങ്ങള്‍ക്കെല്ലാം മുന്‍ പ്രധാനമന്ത്രിയും കുറ്റക്കാരനാണെന്നും പ്രദീപ് ബൈജന് തന്റെ പുസ്തകത്തില്‍ പറയുന്നു.
ടെലികോം വിഭാഗത്തിന്റെ പ്രധാനമന്ത്രി താനാണെ്ന്നും, ടെലികോമുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും ദയാനിധി മാരന് തന്നോടു പറഞ്ഞിരുന്നു. ദയാനിധി മാരന്റെ നിര്‍ദ്ദേശങ്ങള്‍ അതുപടി അനുസരിക്കണമെന്നാണ് മന് മോഹന്‍ സിങ് തനിക്കു നല്കിയ നിര്ദ്ദേശംമെന്നും ബൈജല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post