ബാര്‍ക്കോഴ കേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലം ചോര്‍ന്നത് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിജിലന്‍സിന്റെഅന്വേഷണ വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കാനും ക്രൈം ബ്രാഞ്ചിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി കൈമാറിയിരുന്നു. വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ കെപിസിസി പ്രസിഡണ്ട് വിഎം സുധീരനടക്കം അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്.
Discussion about this post