ജയ്പൂര്‍: രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വസുന്ധരരാജ സിന്ധ്യ തന്നെയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ വസുന്ധര തന്നെ മുഖ്യമന്ത്രിയാകുമെന്ന് അമിത് ഷാ പറഞ്ഞു.നിലവിലെ മുഖ്യമന്ത്രിയാണ് വസുദ്ധര രാജ. രാജസ്ഥാനിലും, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി തന്നെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ നേടുമെന്ന് വസുന്ധരരാജ സിന്ധ്യ പറഞ്ഞു. വരുന്ന 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതനുസരിച്ച് തങ്ങള്‍ക്ക് ലഭിക്കുന്ന സീറ്റുകളില്‍ വര്‍ധനവുണ്ടാകുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് നിയമനം സംബന്ധിച്ച വിഷയത്തില്‍ ദേശീയ നേതൃത്വവും വസുന്ധരരാജ സിന്ധ്യയും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു.
Discussion about this post