ജമ്മു: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിച്ചിരുന്ന ഗൈഡിനെ സുരക്ഷാ സേന വധിച്ചു. ഞായറാഴ്ച കത്വയിലെ ഹരിനഗര്‍ സെക്ടറിലായിരുന്നു സംഭവം.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് ഇയാളെ വധിക്കുകയായിരുന്നു. ഇരുപത്തിനാലുകാരനായ ഇയാളുടെ വസ്ത്രത്തില്‍നിന്നും പാക്കിസ്ഥാന്റെ കറന്‍സി കണ്ടെടുത്തു. ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Discussion about this post