കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യപ്റ്റന്‍ ഗാംഗുലി എത്തുമെന്ന് സൂചന. ജൂണ്‍ 6ന് പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ. സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. വര്‍ഷങ്ങളായി വിദേശപരിശീലകരാണ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത്. ഗാംഗുലി മുഖ്യപരിശീലകനായാല് അത് പുതിയൊരു തുടക്കമാകും.
ബി.സി.സി.ഐ. അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയയുടെ ആശീര്‍വാദവും ഗാംഗുലിക്കാണെന്ന് സൂചനയുണ്ട്.സച്ചിന്, ഗാംഗുലി, ദ്രാവിഡ് എന്നിവരെ വെവ്വേറെ ചുമതലകള്‍ നല്കി ടീം ഇന്ത്യയുടെ ഉപദേശകരാക്കാനുള്ള ചര്‍ച്ചയും നേരത്തേ നടന്നിരുന്നു. എന്നാല്‍, ഇന്ത്യന്‍ ടീമിന്റെ ഉപദേശകസമിതിയുടെ ചെയര്മാന്, ഹൈ പെര്‍ഫോമെന്‍സ് മാനേജര്‍, ടീം ഡയറക്ടര്‍ എന്നീ തസ്തികയിലൊന്നില് സൗരവ് ഗാംഗുലി നിയമിക്കപ്പെടുമെന്നാണ് സൂചന.
ഇപ്പോള്‍ ടീം ഇന്ത്യയുടെ ഡയറക്ടറായ രവിശാസ്ത്രിക്ക് സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. മുന്‍ ബി.സി.സി.ഐ. അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ ആശീര്‍വാദത്തോടെയാണ് രവിശാസ്ത്രി ഈ സ്ഥാനത്ത് എത്തിയത്. എന്നാല്‍, ശ്രീനിവാസന് സ്ഥാനം നഷ്ടപ്പെടുകയും അനുരാഗ്ഡാല്മിയ കൂട്ടുകെട്ട് ശ്രീനിവാസനെതിരെ തിരിയുകയും ചെയ്തു.ഇന്ത്യന്‍ കോച്ചായിരുന്ന ഡങ്കന്‍ ഫ്ലെച്ചറുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചതാണ്. ജൂണ്‍ 10 മുതല്‍ ഇന്ത്യന്‍ ടീമിന് ബംഗ്ലാദേശുമായി അവരുടെ നാട്ടില്‍ മത്സരമുണ്ട്. ജൂണ്‍ ഏഴിന് ടീം ബംഗ്ലാദേശിലേക്ക് തിരിക്കും. അതിനുമുമ്പ് പരിശീലകനെ പ്രഖ്യാപിക്കുമെന്ന് ഠാക്കൂര്‍ പറഞ്ഞു.ഇതെല്ലാം ടീം ഇന്ത്യയുടെ പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിക്കും. തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ ഡാല്‍മിയയുടെ വീട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചശേഷമാണ് ഠാക്കൂര്‍ ജൂണ്‍ 6ന് പുതിയ കോച്ചിനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്.
Discussion about this post