മലപ്പുറം മഞ്ചേരിയില്‍ മാതാവിന്റെ ഒത്താശയോടെ പതിനൊന്ന് വയസ്സുകാരിയെ കാമുകന് പീഡിപ്പിച്ചു. സംഭവത്തില്‍ അമ്മയുടെ കാമുകനായ യുവാവ് അറസ്റ്റില്‍.മഞ്ചേരി സ്വദേശി നിയാസാണ് അറസ്റ്റിലായത്. മാതാവിനെയും പോലിസ് പിടികൂടി.
കഴിഞ്ഞ ഒരു വര്‍ഷമായി യുവാവിനെ കുട്ടിയുടെ മാതാവുമായി ബന്ധമുണ്ടായിരുന്നു. ഇയാള്‍ കോഴിക്കോട്ടെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഇതിനിടയില്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിക്കുകയായിരുന്നു.ചൈല്‍ഡ് ലൈന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നിയാസിനെ അറസ്റ്റ് ചെയ്തു.
ഇരുവരെയും കോടതി റിമാന്റ് ചെയ്തിട്ടുണ്ട്.
Discussion about this post