തമിഴ് ടി.വി അവതാരകയായ അനീഷ എന്നറിയപ്പെടുന്ന പൂര്‍ണ്ണിമ അറസ്റ്റില്‍. ചെക്ക് മടങ്ങിയ സംഭവത്തില്‍ ചെന്നൈ പോലീസാണ് അനീഷയെയും ഭര്‍തൃസഹോദരനായ ഹരികുമാറിനെയും അറസ്റ്റ് ചെയതത്.
പൂര്‍ണിമയും ഭര്‍ത്താവ് ശക്തിമുരുകനും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്കൈ എക്യൂപ്മെന്റ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഹരികുമാറും ഇതില്‍ ഒരു പങ്കാളിയായിരുന്നു. കെകെ നഗറിലുള്ള പ്രശാന്ത് കുമാറിനെ പറ്റിച്ചുവെന്ന കേസിലാണ് നടിയെയും ഹരികുമാറിനെയും അറസ്റ്റ് ചെയ്തത്. ശക്തിമുരുകന്‍ ഒളിവിലാണ്. പ്രശാന്ത് കുമാറിന്റെ കമ്പനിയില്‍നിന്നു 37 ലക്ഷം രൂപ വിലവരുന്ന 101 എസികള്‍ ഇവര്‍ വാങ്ങിയിരുന്നു. പണം നല്കാന് പറഞ്ഞിരുന്ന അവധികള്‍ കഴിഞ്ഞതോടെ പ്രശാന്ത് പരാതിയുമായി രംഗത്തുവന്നിരുന്നു.
തുടര്‍ന്ന്് അനീഷയും ഭര്‍ത്താവും പ്രശാന്തിന് ചെക്ക് നല്‍കുകയായിരുന്നു. ഈ ചെക്ക് പിന്നീട് മടങ്ങുകയായിരുന്നു.
Discussion about this post