ഉത്തര്‍ പ്രദേശില്‍ 30,000ത്തിലധികം ജോലിസാധ്യതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും. 15 ഹോള്‍സെയില്‍ കടകള്‍ തുറക്കാനായി ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി വാള്‍മാര്‍ട്ട് ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഒരോ കടയും 2,000 ജോലിസാധ്യതകള്‍ തുറക്കുമെന്ന്് വാള്‍മാര്‍ട്ടിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ രജനീഷ് കുമാര്‍ വ്യക്തമാക്കി. ഇതിനോടകം വാള്‍മാര്‍ട്ടിന് ഉത്തര്‍ പ്രദേശില്‍ 15 ശാഖകളുണ്ട്.
ധാരണാപത്രത്തിലെ കാര്യങ്ങളുടെ നടത്തിപ്പ് പരിശോധിക്കാനായുള്ള ചടങ്ങില്‍ 29 ജൂലായ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉണ്ടാകും. ഈ ചടങ്ങില്‍ മറ്റ് കമ്പനികളായ റിലയന്‍സ്, അദാനി, മഹീന്ദ്ര തുടങ്ങിയവയുടെ 60,000 കോടി രൂപ വിലമതിക്കുന്ന പല പദ്ധതികള്‍ക്കും തുടക്കം കുറിക്കും.
ഉത്തര്‍ പ്രദേശില്‍ ശാഖകള്‍ തുടങ്ങുന്നത് വഴി അവിടുത്തെ ചെറുകിയ വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും തങ്ങള്‍ വലിയൊരു കൈത്താങ്ങാകുമെന്നാണ് രജനീഷ് കുമാറിന്റെ വാദം. ഈ ശാഖകള്‍ വഴി സാരി നെയ്ത്തുകാര്‍ക്കും വലിയ ഗുണമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക ഉത്പാദനത്തിന്റെ തോത് വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും വാള്‍മാര്‍ട്ടിന് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post