ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ദോക്ലാം പ്രവിശ്യയില്‍ ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലായെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇത് ശീതകാലത്തിന് മുമ്പായി സൈനികരെ മാറ്റുന്ന കാര്യക്രമത്തിന്റെ ഭാഗമായ നീക്കമാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. ചൈനീസ് സൈന്യം നുള്ളാ മലയിടുക്ക് കടക്കാന്‍ ശ്രമിച്ചിട്ടില്ലായെന്നും മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചൈനീസ് സൈന്യത്തെ പോലെത്തന്നെ ഇന്ത്യന്‍ സൈന്യവും ഭൂട്ടാന് സൈന്യവും തങ്ങളുടെ സൈനികരെ ശീതകാലത്തിന് മുമ്പായി അവിടെ വിന്യസിക്കുന്നുണ്ട്. ചൈന ദോക്ലാമില്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന ജൂലായ് 25ന് യു.എസ് ജനപ്രതിനിധിയായ ആന്‍ വാഗ്നര്‍ പറഞ്ഞിരുന്നു.
നിലവില്‍ ചൈനയ്ക്ക് ദോക്ലാമില്‍ 700ഓളം സൈനികരുണ്ട്. ഇത് കൂടാതെ മറ്റ് പല വാഹനങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Discussion about this post