ഡല്‍ഹി: എട്ടു യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച ഗര്‍ഭിണിയായ ആട് ചത്തു. സംഭവവുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. ഹരിയാനയിലെ മെവാത്തിലാണ് സംഭവം. ആടിന്റെ ഉടമ അസ്ലുവാണ് പൊലീസില്‍ പരാതി നല്‍കിയത്. ജാഫര്‍, സഫാകര്, ഹാരൂണ്‍, തുടങ്ങിയ അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ എട്ടോളം പേര് ഉള്‍പ്പെട്ടതായാണ് സൂചന.
ആടിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനുശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. തൊഴുത്തില്‍ കെട്ടിയിരുന്ന ആടിനോടാണ് ക്രൂരത കാട്ടിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരാണ് ആടിനെ ഉപദ്രവിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്ത്യ ആവശ്യപ്പെട്ടു.
Discussion about this post