ജിത്തു ജോസഫ് സംവിധാനം നിര്‍വ്വഹിച്ച് മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ ശ്രീലങ്കന്‍ പതിപ്പും വന്‍ ഹിറ്റിലേക്ക്. ധര്‍മ്മയുദ്ധ എന്ന പേരിലാണ് ശ്രീലങ്കന്‍ പതിപ്പ് ഇറങ്ങിയത്. ചെയ്യാര്‍ രവിയാണ് ചിത്രത്തിന്റെ സംവിധായകന്. മോഹന്‍ലാലിന്റെ വേഷം കൈകാര്യം ചെയ്തത് ജാക്സണ് ആന്റണിയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കുചേരാന്‍ ജിത്തു ജോസഫും ശ്രീലങ്കയിലുണ്ടായിരുന്നു.
https://www.facebook.com/JeethuJosephOnline/posts/449215725555331
2013ലായിരുന്നു “ദൃശ്യം” പുറത്തിറങ്ങിയത്. അന്ന് ചിത്രം വലിയ ഹിറ്റാകുകയും പല റെക്കോഡുകള്‍ തിരുത്തിയെഴുതുകയും ചെയ്തിരുന്നു. തുടര്‍ന്ന് തമിഴിലും ഹിന്ദിയിലും തെലുങ്കിലും കന്നഡയലും ചിത്രം റീമേക്ക് ചെയ്തിരുന്നു. തമിഴില്‍ കമല്‍ ഹാസനായിരുന്നു നായക കഥാപാത്രത്തെ കൈകാര്യം ചെയ്തത്. “പാപനാസം” എന്ന പേരില്‍ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫ് തന്നെയായിരുന്നു. ഹിന്ദിയില്‍ അജയ് ദേവഗണായിരുന്നു നായകന്. “ദൃശ്യം” എന്ന പേരില്‍ തന്നെ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് നിഷികാന്ത് കമ്മത്തായിരുന്നു. തെലുങ്കില്‍ വെങ്കടേഷായിരുന്നു നായകന്. “ദൃശ്യം” എന്ന പേരില്‍ ഇറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ശ്രീപ്രിയയായിരുന്നു. കന്നഡയില്‍ “ദൃശ്യ” എന്ന പേരിലിറങ്ങിയ ചിത്രത്തില്‍ നായകനായെത്തിയത് വി.രവിചന്ദ്രനായിരുന്നു. ചിത്രത്തിന്റെ സംവിധായകന് പി.വാസുവായിരുന്നു.
Discussion about this post