വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റില്‍ സിന്തറ്റിക് മയക്കുമരുന്ന് എം.ഡി.എം.എയുമായി മുംബൈ സ്വദേശി പിടിയില്‍. 19 വയസ്സുള്ള സിദ്ധീഖ് ആണ് എക്സൈസ് പോലീസിന്റെ പിടിയിലായത്. ജൂലായ് 29, ഞായറാഴ്ച രാത്രി ബാംഗ്ലൂര്‍- തിരുവനന്തപുരം ആഡംബര ബസ്സില്‍ നടത്തിയ പരിശോധനക്കിടെയാണ് സിദ്ധീഖ് പിടിയിലായത്. വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെടുന്ന ഇത് മോളി, എക്റ്റസി എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്നുണ്ട്.
കോഴിക്കോട് സ്വദേശിക്ക് കൈമാറാനാണ് മയക്കുമരുന്നെന്ന് സിദ്ദീഖ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. എം.ഡി.എം.എ കൈവശം വെക്കുന്നത് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എം.ഡി.എം.എ മുത്തങ്ങയില്‍ പിടികൂടുന്നത്.
Discussion about this post