കേരളത്തിലെ മന്ത്രിമാരുടെ ആസ്ഥി വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. കൂട്ടത്തില്‍ ഏറ്റവും സമ്പന്നനായ മന്ത്രി എ.കെ.ബാലനാണ്. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രിയായ എ.കെ.ബാലന്റെ ഭാര്യയുടെ പേരിലെ നിക്ഷേപമാണ് അദ്ദേഹംത്തെ കോടിപതിയാക്കി മാറ്റുന്നത്. ആരോഗ്യ ഡയറക്ടറായി വിരമിച്ച ഭാര്യ ഡോ.പി.കെ.ജമീല ആര്‍ദ്രം മിഷന് കണ്സല്ട്ടന്റാണ്. ഇവര്‍ക്ക് പെന്ഷന് തുകയായി ലഭിക്കുന്നത് 52,000 രൂപയാണ്. ഇതിന് പുറമെ ഇവരുടെ ശമ്പളമായ 90,000 രൂപയും കൂടും. 2.17 ലക്ഷമാണ് എ.കെ.ബാലന്റെ മാസവരുമാനം. ഇത് കൂടാതെ 11 ലക്ഷത്തിന്റെ സ്വര്‍ണ്ണവും അദ്ദേഹത്തിന്റെ പേരിലുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് 79,364 രൂപയാണ് മാസ വരുമാനം. ഇതിന് പുറമെ 2.20 ലക്ഷത്തിന്രെ സ്വര്‍ണ്ണവും 22.77 ലക്ഷം ബാങ്ക് നിക്ഷേപവും അദ്ദേഹത്തിനുണ്ട്. 95.5 സെന്റ് ഭൂമിയും കൈവശമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ഒരു വാഹനം പോലും സ്വന്തമായില്ല.
ധനമന്ത്രി തോമസ് ഐസക്കിന്റെ മാസ വരുമാനം 55,012 രൂപയാണ. ഇത് കൂടാതെ 1.40 ലക്ഷം രൂപ നിക്ഷേപമായും ഉണ്ട്.
തന്റെ മാസ വരുമാനം 1000 രൂപയാണെന്നാണ് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറയുന്നത്. ഇത്ര കുറഞ്ഞ മാസവരുമാനം എങ്ങനെ വന്നു എന്ന് ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. എന്നാല്‍ 99,000 രൂപയുടെ സ്വര്‍ണ്ണവും 63,822 രൂപയുടെ നിക്ഷേപവും അദ്ദേഹത്തിനുണ്ട്.
ഭൂരിഭാഗം മന്ത്രിമാരും 55,012 രൂപയാണ് ശമ്പളമായി വാങ്ങുന്നത്. മന്ത്രി എ.കെശശീന്ദ്രന് 7.10 ലക്ഷം രൂപയുടെ സ്വര്‍ണ്ണവും 71.16 ലക്ഷം രൂപയുടെ നിക്ഷേപവും 2.80 ഏക്കര്‍ സ്ഥലവുമുണ്ട്
Discussion about this post