ദൈവമല്ല, സയന്‍സും ആസൂത്രണവുമാണ് ശക്തിയെന്ന് പറഞ്ഞ് കേരള ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞതിന് പിറകെ അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്തി കെഎസ് ഇബി.
അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പന്‍ സമാധിയില്‍ പൂജ നടത്താനാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. കൊലുമ്പന്റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്കരനാണ് പൂജ നടത്തിയത്.
കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരാണ് 500 രൂപ തന്ന് പൂജ നടത്താന്‍ ആവശ്യപ്പെട്ടതെന്നും അണക്കെട്ട് തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇതെന്നും ഭാസ്കരന് പറഞ്ഞു. ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്തയാളാണ് കൊലുമ്പന്‍.
ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395 അടിയായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന കേരള ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ദൈവമാണ് നമ്മുടെ ശക്തി എന്നൊരാള്‍ കമന്റിട്ടു.
എന്നാല്‍ ശാസ്ത്രവും, അനുഭവ സമ്പത്തും, ആസൂത്രണവുമാണ് സംസ്ഥാനത്തിന്റെ ശക്തിയെന്നായിരുന്നു അതോറിറ്റി നല്കിയ മറുപടി.
ദുരന്തനിവാരണ അതോറിറ്റിയ്ക്ക് ശാസ്ത്രമാണ് ശക്തിയങ്കിലും കെഎസ്ഇബിക്ക് അങ്ങനെയല്ല എന്നാണ് ചിലരുടെ കളിയാക്കാല്‍. ഓഖി വന്നപ്പോള്‍ ഇതൊന്നും കണ്ടില്ലല്ലോ എന്നും ചിലര്‍ ചോദിക്കുന്നു.
ജലനിരപ്പ് 2395 അടി പിന്നിട്ടതോടെയാണ് തിങ്കളാഴ്ച രാത്രിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പ് നിലവില്‍് 2395.30 അടിയായിട്ടുണ്ട് നിലവില്‍.
Discussion about this post