ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രമായ ‘സഞ്ജു’ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ സഞ്ജയ് ദത്തിനെ പരോക്ഷമായി വിമര്‍ശിച്ച് അക്ഷയ് കുമാര്‍. താന്‍ ഒരിക്കലും തന്റെ ജീവിതം സിനിമയാക്കില്ലായെന്നും അങ്ങനെ ചെയ്താല്‍ താന്‍ സ്വയം വിഡ്ഢിയാകുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. സ്വന്തം ജീവിതത്തെപ്പറ്റി ഒരു ബുക്ക് പോലും എഴുതില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിക്കുമുള്ള ഹീറോകളായ തപന്‍ ദാസ്, അരുണാചലം മുരുകാനന്ദം തുടങ്ങിയവരുടെ ജീവിതങ്ങളാണ് സിനിമയാകേണ്ടതെന്നും അക്ഷയ് അഭിപ്രായപ്പെട്ടു. തപന്‍ ദാസിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘ഗോള്‍ഡ്’ എന്ന ചിത്രം തയ്യാറാക്കിയിരിക്കുന്നത്. അരുണാചലം മുരുകാനന്ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘പാഡ്മാന്‍’ എന്ന ചിത്രം തയ്യാറാക്കിയത്.
Discussion about this post