ഹിന്ദുത്വം ബിജെപിയുടെ ആത്മാവാണെന്നും എല്ലാവരെയും ഉള്‍ക്കൊണ്ട് ബി.ജെ.പി മുന്നോട്ടു പോകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള.
കേരളത്തില്‍ കൂടുതല്‍ കക്ഷികള്‍ ബി.ജെ.പിയിലേക്ക് വരുന്നത് വഴി എന്‍.ഡി.എ വിപുലീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വെറുമൊരു ഇടക്കാല അധ്യക്ഷനാണെന്നുള്ള വാര്‍ത്തകള്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് മറ്റ് പലരുടെയും പേരുകള്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന വന്നെങ്കിലും ബി.ജെ.പി ദേശീയ അധ്യക്ഷന്റെയും സംഘപരിവാര്‍ സംഘടനകളുടെ പിന്തുണ തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post