അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കിയതിനെച്ചൊല്ലി രാജ്യ സഭയില്‍ ഉണ്ടായ തര്‍ക്കത്തെ പരാമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ചില നേതാക്കള്‍ സഭാ നടുത്തളത്തിലേക്ക് ഭീഷണിയോടെ വന്നുവെന്നും ഇത് തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ആരുടെയും പേരെടുത്ത് പറയാന്‍ താനാഗ്രഹിക്കുന്നില്ലായെന്നും ്അദ്ദേഹം വ്യക്തമാക്കി. അസമിലെ പൗരത്വ പട്ടികയില്‍ 40 ലക്ഷം ആള്‍ക്കാരുടെ പേരകുള് വരാത്തതില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യ സഭയില്‍ അതൃപ്തി അറിയിച്ചിരുന്നു. ഇത് ജനാധിപത്യമാണെന്നും രാജ്യ സഭയില്‍ നടക്കുന്നത് രാജ്യം മൊത്തം കാണുന്നുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു. അതിനെ പരിഹസിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഭയാര്‍ത്ഥികളെ കണ്ടെത്താന്‍ രാജീവ് ഗാന്ധിക്ക് ധൈര്യമില്ലായിരുന്നുവെന്നും ബി.ജെ.പിക്ക് അതിനുള്ള ധൈര്യമുണ്ടെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം രാ്ജ്യ സഭയില്‍ പറഞ്ഞിരുന്നു. അതേസമയം ചിലര്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post