കൊല്‍ക്കത്തയില്‍ ബിജെപി നടത്താനിരുന്ന റാലിയ്ക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് അമിത്ഷാ പ്രതികരണവുമായി രംഗത്തെത്തിയത്. അവര്‍ക്ക് വേണമെങ്കില്‍ തന്നെ അറസ്റ്റു ചെയ്യാമെന്ന് ഷാ ആഞ്ഞടിച്ചത്.
‘എനിക്ക് അനുമതി ലഭിച്ചോ ലഭിച്ചില്ലയോ എന്നതിനല്ല പ്രാധാന്യം ഞാന്‍ തീര്ച്ചായായും കൊല്‍ക്കത്തയില്‍ പോകും അവര്‍ക്ക് വേണമെങ്കില്‍ എന്നെ അറസ്റ്റുചെയ്യാം’. അമിത്ഷാ വ്യക്തമാക്കി.
അതേ സമയം അമിത്ഷായുടെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെ റാലിയ്ക്ക് അനുമതി നല്‍കിയാതായി കൊല്‍ക്കത്ത പോലിസ് അറിയിച്ചു. ഓഗസ്റ്റ് 11 നു ആണ് കൊല്‍ക്കത്തയില്‍ ബിജെപി റാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തുടക്കം മുതലേ പരിപാടിയിക്ക് തടസ്സവുമായി തൃണമൂല്‍ കോണ്‍്ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പൊതുസ്ഥലങ്ങളില്‍ മോദിയുടെ ഫ്്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി മമതയുടെ കൂറ്റന്‍ ഫ്ലക്സുകള്‍ സ്ഥാപിച്ചിരുന്നു .
Discussion about this post