ബെര്‍മിങ്ഹാം: ഇംഗ്ലണ്ട്-ഇന്ത്യ ആദ്യ ടെസ്റ്റിലെ ആദ്യ വിക്കറ്റ്. ഇംഗ്ലീഷ് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിനെ വീഴ്ത്തിയത് സ്പിന്നര്‍ അശ്വിന്‍.അശ്വിന്റെ മനോഹരമായ പന്തില്‍ കുക്കിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. ക്രിക്കറ്റ് ആരാധകരും സോഷ്യല്‍ മീഡിയയും അശ്വിന്റെ ആ പന്തിനെ കുറിച്ചാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്.
ഒമ്പതാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു വിക്കറ്റ്. മിഡില്‍ സ്റ്റംപിന് നേര്‍ക്ക് വന്ന പന്ത് ചെറുതായൊന്ന് കുത്തിത്തിരിഞ്ഞ് ഒഫ് സറ്റംപ് തെറിപ്പിച്ചു. കുക്ക് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പന്തിന്റെ ഗതി മനസിലാക്കാന്‍ സാധിച്ചില്ല.
വീഡിയൊ-
https://twitter.com/AmarBantwal/status/1024758428344799233
Discussion about this post