അസം പൗരത്വ പട്ടികയെപ്പറ്റിയുള്ള പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാടില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് അസം തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദ്വിപന്‍ പഥക് രാജിവെച്ചു. ബംഗാളികളെ അസമില്‍ നിന്നും പുറത്താക്കാന്‍ വേണ്ടിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിനോട് യോജിക്കാനാവില്ലായെന്ന് ദ്വിപന്‍ പറഞ്ഞു.
മമതയുടെ നിലപാടില്‍ സംസ്ഥാനത്ത് അസമികളും ബംഗാളികളും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്കാന് സാധിക്കുമെന്നും അദ്ദേംഹ ചൂണ്ടക്കാട്ടി.
അതേസമയം വ്യാഴാഴ്ച അസമില്‍ പൗരത്വ പട്ടികയ്ക്കെതിരെ പ്രതിഷേധിക്കാനെത്തിയ ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post