മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. ജല്‍ഗാവിലും സംഗ്ലിയിലും ബി.ജെ.പി എതിരാളിയായ ശിവസേനയെ പിന്നിലാക്കി വന്‍ വിജയം നേടി. . ജല്‍ഗാവില്‍ നിലവില്‍ 57 വാര്‍ഡുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.ഭരണകക്ഷിയായിരുന്ന ശിവ സേനയ്ക്ക് ഇവിടെ 15 വാര്‍ഡുകളില്‍ ഒതുങ്ങി. സാംഗ്ലിയില്‍ ബി.ജെ.പിക്ക് 39 വാര്‍ഡുകളും എന്‍.സി.പിക്ക് 15 വാര്‍ഡുകളും ഐ.എന്‍.സിക്ക് 14 വാര്‍ഡുകളും ലഭിച്ചു. സാംഗ്ലീയില്‍ നേരത്തെ ഒരു സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല എന്ന അവസ്ഥയില്‍ നിന്നാണ് ബിജെപി വന്‍ നേട്ടം കൊയ്തത്.
,ജല്‍ഗാവില്‍ 15 -ല്‍ നിന്ന് 57 സീറ്റായി വര്‍ധിച്ചു. ബിജെപി വിരുദ്ധ നിലപാടുമായി ശിവസേന ഇടഞ്ഞു നിന്നിട്ടും മഹാരാഷ്ട്രയിലെ രണ്ട് നഗരസഭകളിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാനായത് ലോകസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിയ്ക്ക് വലിയ ആത്മവിശ്വാസം പകരും. സാംഗ്ലി, ജല്‍ഗാവ് നഗരസഭകളില്‍ ജൂലൈ 31 നായിരുന്നു വോട്ടെടുപ്പ നടന്നത്. ഈ വോട്ടെടുപ്പിനു മുമ്പാണ് ബിജെപിയെ ശിവസേന വെല്ലുവിളിച്ചത്.
ശിവസേന ബിജെപിയോടു ചേര്‍ന്ന് മത്സരിച്ച ജല്‍ഗാവില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രാദേശിക ശിവസേനാ നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇതുവരെ വന്ന ഫലപ്രകാരം, ബിജെപിക്ക് 57 സീറ്റുകിട്ടി. ശിവസേനക്ക് 15 സീറ്റും. ആകെ 75 സീറ്റാണിവിടെ. കോണ്‍ഗ്രസും എന്‍സിപിയും ഒന്നിച്ച് മത്സരിക്കുന്നു. 2013 മുതല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയാണിത്. ബിജെപിക്ക് 2013 ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ 15 സീറ്റേ ഉണ്ടായിരുന്നുള്ളു.
ബിജെപിക്ക് പൊതുവേ മുന്‍തൂക്കമുള്ളതാണ് വടക്കന്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവ്. കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി ഗിരീഷ് മഹാജന്റെ മണ്ഡലമാണിവിടം. ശിവസേനാ നേതാവ് സുരേഷ് ദാദാ ജെയിന്‍ രൂപീകരിച്ച പ്രാദേശിക പാര്‍ട്ടി ഖാണ്ഡേഷ് വികാസ് അഖാഡി (കെവിഎ)യുമായി ബിജെപി സഖ്യത്തിലായിരുന്നു. ശിവസേനയായിരുന്നു മുഖ്യഎതിരാളി.
പശ്ചിമ മഹരാഷ്ട്രയിലെ സാംഗ്ലി-മിറാജ്-കുപ്വാഡ് നഗരസഭയിലെ 78 സീറ്റില്‍ 37 സീറ്റ് ബിജെപിനേടി. എന്‍സിപി 11 സീറ്റിലും കോണ്‍ഗ്രസിന് ഒമ്പതിലും മുന്നിലാണ്. തനിച്ച് മത്സരിച്ചാലും വലിയ വിജയം നേടാന്‍ മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് കഴിയുമെന്ന നേതാക്കളുടെ അവകാശവാദം ശരിവെക്കുന്നതാണ് രണ്ട് നഗരസഭകളിലെ തെരഞ്ഞെടുപ്പ് ഫലം. ശിവസേന സഖ്യം വിട്ട് തനിച്ച് മത്സരിക്കാന്‍ തയ്യാറെടുക്കാന്‍ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. വിശാല സഖ്യവുമായി നേട്ടം കൊയ്യാമെന്ന കോണ്‍ഗ്രസ്-എന്‍സിപി പ്രതീക്ഷയും ഫലം കണ്ടില്ല.
Discussion about this post