ഡല്‍ഹി: അഴിമതിയും, കൈക്കൂലിയും തടയുന്നതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ പുറത്ത് വരുന്നത് ഇന്ത്യന്‍ ബ്യൂറോക്രസിയുടെ കറുത്ത മുഖം. കൈക്കൂലി സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ നഗരവാസികളായ ഒരു ഇന്ത്യന്‍ കുടുംബം വര്‍ഷത്തില്‍ നല്കുന്ന ശരാശരി കൈക്കൂലി 4400 രൂപയാണ്.
ഗ്രാമവാസികള്‍ 2900 രൂപ വര്‍ഷത്തില്‍ നല്‍കേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊതുപ്രവൃത്തികള്‍ നടത്തിക്കിട്ടാനാണ് കൂുതല്‍ കൈക്കൂലി നല്‍കേണ്ടി വരുന്നത്. വിവിധ അഡ്മിഷനും പൊലീസുകാര്‍ക്കും ജനങ്ങള്‍ കൈക്കൂലി നല്കാന് നിര്‍ബന്ധിതരാകുന്നുവെന്നും നാഷനല്‍ കൗണ്‍സില്‍ ഫോര്‍ അപൈ്ളഡ് ഇക്കണോമിക് റിസര്‍ച് (എന്‍.സി.എ.ഇ.ആര്) നടത്തിയ സര്‍വേയില്‍ പറയുന്നു.
ജോലി കിട്ടാനും സ്ഥലംമാറ്റം നേടാനും നഗരവാസികള്‍ ശരാശരി 18,000 രൂപ നല്‍കേണ്ടി വരുന്നു. 2012 സെപ്റ്റംബറിലാണ് എന്‍സിഎഇആര്‍ സര്‍വ്വേ നടത്തിയത്
പഠനമനുസരിച്ച് ട്രാഫിക് പൊലീസുകാര്‍ക്ക് 600 രൂപ നല്കുന്നു. വഴിവിട്ട് കരാറുകള്‍ നല്‍കിയും വികസന പദ്ധതികളില്‍നിന്ന് കട്ടുമുടിച്ചും വായ്പകള്‍ എഴുതിത്തള്ളിയും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും നല്കിയ കോടികളുടെ കൈക്കൂലിയാണ് കള്ളപ്പണമായി കുമിഞ്ഞുകൂടിയതില്‍ ഏറെയുമെന്ന് സര്‍വേകളില്‍നിന്ന് വായിച്ചെടുക്കാം.
2013-14 വര്‍ഷങ്ങളില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ മാത്രമാണ് പുറത്തുവന്നത
Discussion about this post