വാട്സാപ്പ് വിന്‍ഡോയില്‍ നിന്നും പുറത്ത് കടക്കാതെ തന്നെ വീഡിയോ – പിക്ചര്‍ ഇന്‍ മോഡില്‍ കാണാന്‍ സാധിക്കുന്ന സൗകര്യം ഉടന്‍ ആന്‍ഡ്രോയിഡ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നു . ഈ ഫീച്ചറിന്റെ പരീക്ഷണം ബീറ്റാ വേര്‍ഷനില്‍ ആരംഭിച്ചു തുടങ്ങി .
വാട്സ്ആപ്പ് ആന്‍ഡ്രോയിഡ വേര്‍ഷന്‍ 2.18.234 പതിപ്പിലാണ് ഈ ഫീച്ചര്‍ പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.
മുന്‍പ് ഐ ഫോണ്‍ ഉപയോക്താകള്‍ക്കായി യൂട്യൂബ് വീഡിയോകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ മോഡ് വാട്സ്ആപ്പ് നേരത്തെ ആരംഭിച്ചിരുന്നു .
ഈ ഫീച്ചര്‍ വഴി വീഡിയോകള്‍ കണ്ടു കൊണ്ട് തന്നെ ചാറ്റുകള്‍ തുടരനാവുകയും ഒരു ചാറ്റില്‍ നിന്നും മറ്റൊരു ചാറ്റിലേക്ക് പോവുകയും ചെയ്യാം . വീഡിയോ പ്ലേ ചെയ്യാനും നിറുത്തിവെയ്ക്കാനുമുള്ള സൗകര്യവും ഇതുവഴി ലഭ്യമാകുന്നു .
ചെറിയ ചതുരത്തില്‍ ദൃശ്യമാവുന്ന വീഡിയോ ഫുള്‍ സ്ക്രീനായി കാണുന്നതിനും ക്ലോസ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. അത് പോലെ തന്നെ വീഡിയോ പ്ലേ ചെയ്യുന്ന വിന്‍ഡോ എവിടേയ്ക്ക് വേണമെങ്കിലും നീക്കിവെയ്ക്കുകയും ചെയ്യാം .
ഇപ്പോഴത്തെ സാഹചര്യത്തില്‍ വാട്സ്അപ്പില്‍ ലഭിക്കുന്ന യുട്യൂബ് , ഇന്‍സ്റ്റഗ്രാം വീഡിയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ വീഡിയോദൃശ്യം അതാത് അപ്ലിക്കേഷന്‍ അല്ലെങ്കില്‍ ബ്രൗസര്‍ വഴിയാണ് കാണാന്‍ സാധിക്കുന്നത് . എന്നാല്‍ ഈ ഫീച്ചര്‍ വരുന്നതോടെ വീഡിയോ ദൃശ്യങ്ങള്‍ കാണുന്നതിനായി പുറത്തേക്ക് കടയ്ക്കേണ്ടി വരില്ല .
Discussion about this post