തിരുവനന്തപുരം: നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമസഭാ വളപ്പില്‍ നട്ടത് അപൂര്‍വ്വയിനം വൃക്ഷത്തിന്റെ തൈ. ‘ചെങ്കുറിഞ്ഞി’യുടെ തൈയാണ് നിയമസഭാ വളപ്പില്‍ രാഷ്ട്രപതി നട്ടത്. പശ്ചിമഘട്ട മലനിരയില്‍ കാണുന്ന അപൂര്‍വയിനം വൃക്ഷമാണ് ‘ചെങ്കുറിഞ്ഞി’.
നിയമസഭാ സമുച്ചയത്തിന്റെ മുന്നിലുള്ള ഗാന്ധിപ്രതിമയ്ക്ക് സമീപത്തായാണ് വൃക്ഷ തൈ നട്ടത്.ഗവര്‍ണര്‍ പി സദാശിവം ,മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രപതിക്ക് ഒപ്പമുണ്ടായിരുന്നു.
കേരളനിയമസഭയുടെ വജ്രജൂബിലിയോട് അനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ചടങ്ങിനെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കു വച്ചതും കൗതുകമായി. മലയാളത്തില്‍ ആയിരുന്നു രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഒന്നിന് പുറകെ ഒന്നായി വന്ന സന്ദേശങ്ങള്‍ പങ്കുവെച്ചത് . മലയാളഭാഷയോടുള്ള ആദരവാണ് ഇതിലൂടെ രാഷ്ട്രപതി പങ്കുവച്ചതെന്നാണ് വിലയിരുത്തല്‍.
Discussion about this post