പ്രവര്‍ത്തകരോട് ആര്‍.എസ്.എസില്‍ നിന്നും അച്ചടക്കം പാലിക്കാന്‍ പറഞ്ഞിരിക്കുകയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ദീപക് ബാബരിയ. ഒരു പാര്‍ട്ടി യോഗത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ വഴക്ക് കൂടുന്നത് കണ്ടിട്ടാണ് ദീപക് ബാബരിയ ഇങ്ങനെ പറഞ്ഞത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവാണ് ബാബരിയ.
യോഗത്തിനിടെ ഇരിക്കാനുള്ള കസേരയ്ക്ക് വേണ്ടി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തല്ല് കൂടുകയായിരുന്നു. പരസ്പരം പോര്‍വിളി മുഴക്കുന്ന പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ ബാബരിയയും മറ്റ് നേതാക്കളും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ്, അച്ചടക്കത്തിന്റെ കാര്യത്തില്‍ ആര്‍എസ്എസ്സിനെ കണ്ടു പഠിക്കാന്‍ നേതാവ് പ്രവര്‍ത്തകരോട് പറഞ്ഞത്.
താന്‍ പറഞ്ഞതില്‍ തെറ്റില്ലായെന്ന് ബാബരിയ പിന്നീട് വ്യക്തമാക്കി. നന്മ എവിടെ കണ്ടാലും അതേക്കുറിച്ച് സംസാരിക്കാന്‍ മടി കാട്ടുന്നതെന്തിനെന്ന് അദ്ദേഹം ചോദിച്ചു. പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹര്യത്തില്‍ നടന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ അടി കൂടിയത്. രാജകുടുംബാംഗവും വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിക്കുന്ന നേതാവ് സിന്ധു വിക്രം സിംഗിന് കസേര ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നുള്ള വഴക്കാണ് പിന്നീട് ചേരിതിരിഞ്ഞുള്ള തല്ലായി മാറിയത്.
Discussion about this post