കശ്മീരിലെ ഗുരേസില്‍ ഓഗസ്റ്റ് 7ാം തീയ്യതി നടന്ന ഭീകരരുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ കൗസ്തുഭ് റാണെ വധിച്ചത് രണ്ട് ഭീകരരെയായിരുന്നു. റാണെ കൂടാതെ വേറെ മൂന്ന് ജവാന്മാരും വീരമൃത്യു വരിച്ചിരുന്നു.
കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസില്‍ വെളുപ്പിന് ഒരു മണിക്ക് നടന്ന ആക്രമണത്തിലായിരുന്നു 29 വയസ്സുണ്ടായിരുന്ന കൗസ്തുഭ് മരിച്ചത്. തീവ്രവാദികള്‍ ഇന്ത്യയിലെക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിക്കുകയായിരുന്നു. മന്ദീപ് സിംഗ് (26), ഹമീര്‍ സിംഗ് (28), വിക്രംജീത് സിംഗ് (25) തുടങ്ങിയവരായിരുന്നു വീരമൃത്യു വരിച്ച മറ്റ് മൂന്ന് പേര്.
റാണെ മുംബൈയിലെ ഥാനെ ജില്ലയിലെ മീരാ റോഡ് നിവാസിയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും മീരാ നഗറില്‍ 30 വര്‍ഷത്തിലധികമായി താമസിക്കുകയായിരുന്നു. റാണെയ്ക്ക് ഭാര്യ കനികയും രണ്ടര വയസ്സുള്ള ഒരു മകനുമുണ്ട്. സൈന്യത്തിന്റെ 36ാം രാഷ്ട്രീയ റൈഫിള്‍സിലായിരുന്നു.
ആറ് കൊല്ലമായിട്ട് റാണെ സൈന്യത്തിലായിരുന്നു. ജനുവരി 2018ലായിരുന്നു അദ്ദേഹത്തിന് മേജറായി സ്ഥാനക്കയറ്റമുണ്ടായത്.
Discussion about this post