കര്‍ണാടകയില്‍ അനധികൃത അറവുശാലയില്‍ റെയ്ഡ് നടന്നു. രാംനഗര്‍ ജില്ലയിലെ കൊടിപല്യയിലെ അറവുശാലയിലാണ് മൃഗക്ഷേമ പ്രവര്‍ത്തകരും പോലീസും റെയ്ഡ് നടത്തിയത്. ഇവിടെ 200ഓളം പശുക്കിടാക്കളെ എല്ലാ ദിവസവും അറവ് ചെയ്യാറുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു.
സ്ഥലത്തെത്തിയ സംഘത്തിന് അറവുശാലയില്‍ തലയോട്ടികളും, എല്ലുകളും, വന്കുടലുകളും, രക്തം തളം കെട്ടിക്കിടക്കുന്നതും കാണാന്‍ കഴിഞ്ഞിരുന്നു. പശുക്കിടാക്കളെ അറവുശാലയുടെ പരിസരത്തെ ചില മരങ്ങളുടെ അടുത്തായിരുന്നു കിടത്തിയിരുന്നത്. അവയുടെ വായും കാലും കൂട്ടിക്കെട്ടിയിരുന്നു. അവയ്ക്ക് കരയാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. 71 പശുക്കിടാക്കളെയായിരുന്നു സംഘം രക്ഷപ്പെടുത്തിയത്.
അതേസമയം സംഘം പശുക്കളെ രക്ഷിക്കുന്നത് കണ്ട് ഒരു സംഘം ആള്ക്കാര് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ തല്ലുകയും ചെയ്തു. പശുക്കളെ കൊല്ലാന്‍ ശ്രമിച്ചതിന് പോലീസ് ഏഴ് പേര്‍ക്കെതിരെ കുറ്റപത്രം ചുമത്തിയിട്ടുണ്ട്. ഗസിപീര്, ഖാസി, സയിദ്, മുബാരഖന്, നൂര്‍, ഇംതിയാസ്, തബ്രേസ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം ചുമത്തിയത്.
https://www.facebook.com/braveindianews/videos/2326684150888066/
Discussion about this post