സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വന്‍ ആയുധവേട്ട. അനധികൃതമായി ആയുധങ്ങള്‍ വില്‍ക്കുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അസിമുദ്ദീന്‍ ഷെയ്ക്, സൊയ്യം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൊക്കുകളും അവയുടെ കാര്ട്രിഡ്ജുകളും അടങ്ങുന്ന സാധനങ്ങളാണ് പോലീസ് കണ്ടെത്തിയത്. ബംഗാള്‍ സ്വദേശിയായ സോയ്യമിനെ ജി.ടി.കര്‍ണല്‍ റോഡില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. അതേസമയം മുഹമ്മദ് അസിമുദ്ദീന്‍ ഷെയ്കിനെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുമായിരുന്നു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലഞ്ച് വര്‍ഷമായ ഡല്‍ഹിയിലെ കുറ്റവാളികള്‍ക്ക് ഇവര്‍ ആയുധങ്ങള്‍ എത്തിച്ച് കൊടുക്കാറുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ആയുധങ്ങളുടെ വില്‍പ്പന പോലീസ് നിരീക്ഷിച്ച് വരികയാണ്.
അനധികൃതമായി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത് ഇതിന് മുമ്പ് ബീഹാറിലെ മുംഗര്‍ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പശ്ചിമബംഗാളിലേക്ക് മാറിയെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം ജമാത്ത്-ഉല്-മുജാഹിദീന്‍ ബന്ധമുള്ള ഒരാളം എന്‍.ഐ.എ ബെംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തു.
Discussion about this post