സിനിമ സംഘടനയായ അമ്മ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഷമ്മി തിലകനും-മുകേഷും തമ്മില്‍ വഴക്കുണ്ടായെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരണവുമായി ഷമ്മി തിലകന്‍. മുകേഷുമായി പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം തനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോെലയാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
അമ്മ യോഗത്തില്‍ അങ്ങനെ വഴക്കൊന്നും ഉണ്ടായില്ല. എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സത്യമാണെന്നും ഷമ്മി പറഞ്ഞു. പറഞ്ഞില്‍ വഴക്കുണ്ടായിരുന്നില്ല. പരിഹാസവും ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞ തമാശ എനിക്കു രസിച്ചില്ല. തന്റെ തമാശ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചു വിട്ടതില്‍ സിപിഎമ്മിനെ പറഞ്ഞാല്‍ മതിയെന്നുമുളള എന്റെ മറുപടിയിലും വഴക്കില്ലായിരുന്നു. പുറത്തു നിന്ന് കേള്‍ക്കുന്ന മറ്റുളളവര്‍ക്ക് വഴക്ക് തോന്നാമെങ്കിലും വഴക്കില്ലായിരുന്നു. അതിനു ശേഷം മുകേഷ് എന്റെ അടുത്തു വന്നു വിട്ടുകളയെടാ, കാര്യമാക്കണ്ട എന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷമ്മി തിലകന്റെ വിശദീകരണം.
വാര്‍ത്തകളില്‍ വരുന്ന പോലെ അച്ഛന്റെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ല തര്‍ക്കമുണ്ടായത്. എന്റെ വ്യക്തിപരമായ വിഷയങ്ങളിലാണ്. അച്ഛന്റെ കാര്യങ്ങള്‍ പറയാനുളള പ്രതിപുരുഷന്‍ മാത്രമാണ് ഞാന്‍. അമ്മയില്‍ നിന്ന് തിലകന് നീതി വാങ്ങികൊടുക്കേണ്ടത് എന്റെ കടമയോ ഉത്തരവാദിത്തമോ അല്ല. ജനങ്ങള്‍ അത്രമാത്രം സ്‌നേഹിച്ച മഹാപ്രതിഭയോടു കാണിച്ച നീതികേടിന് പരിഹാരമുണ്ടാക്കാന്‍ ഞാന്‍ ആളല്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
Discussion about this post