കേന്ദ്രത്തില്‍നിന്ന് കേരളത്തിനു വേണ്ടത്ര സഹായം കിട്ടുന്നില്ലെന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി അല്‍ഫോണ്‍സ് കണ്ണന്താനം. 400 കോടിയുടെ പദ്ധതികള്‍ ഇതിനകം കേരളത്തിന് നല്കി. ഇതില്‍ എത്ര പദ്ധതി പൂര്‍ത്തിയാക്കിയെന്നു കടകംപള്ളി പറയണം. ശബരിമല അടക്കമുള്ള പദ്ധതികളുടെ സ്ഥിതിയും മന്ത്രി പറയണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു.
‘നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികളേ താന്‍ പ്രഖ്യാപിക്കാറുള്ളൂ. കടകംപള്ളിയുടെ പരാമര്‍ശങ്ങള്‍ എന്തുകൊണ്ടെന്ന് അറിയില്ല.
പ്രായോഗികമായ നിര്‍ദേശങ്ങളാണ് കേരളത്തില്‍ നിന്ന് വരേണ്ടത്. താന്‍ കേരളത്തിന്റെ ടൂറിസം മന്ത്രിയല്ല രാജ്യത്തിന്റെ ടൂറിസം മന്ത്രിയാണ്.
ടൂറിസം മന്ത്രാലയത്തിന് 1320 കോടി രൂപ മാത്രമാണ് ബജറ്റ് വിഹിതമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
കണ്ണന്താനം കേന്ദ്രമന്ത്രി ആയതിന് ശേഷം കേരളത്തിന് ടൂറിസത്തില്‍ തിരിച്ചടികള്‍ മാത്രമാണ് കിട്ടിയിട്ടുള്ളതെന്നായിരുന്നു കടകംപള്ളിയുടെ വിമര്‍ശനം.
Discussion about this post