”ആദ്യം വ്യാജ ഹര്‍ജി പിന്നെ വ്യാജ വെടി ഇത്രയധികം വ്യാജികളോ ഈ ലോകത്ത് ?
——————————————————————————————
സിനിമയിലെ സഹപ്രവര്ത്തകന് നേരെ ആദ്യം വെടിയുതിര്‍ത്തത് എം ആര് രാധ എന്ന തമിഴ് സിനിമയിലെ നടനായിരുന്നു .
വെടികൊണ്ടത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ (പിന്നീട് മുഖ്യമന്ത്രി) ആയിരുന്ന സാക്ഷാല്‍ എം ജി ആറിന് .
അതിനു പിന്നില്‍ ഒരു രാഷ്ട്രീയകാരണം ഉണ്ടെന്ന് കരുതപ്പെടുന്നു.
എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന് നേരെ തോക്ക് ചൂണ്ടിയത് സഹപ്രവര്‍ത്തകനായ അലന്‍സിയാര്‍.
ഭാഗ്യത്തിന് തോക്കില്‍ ഉണ്ട പോയിട്ട് തോക്ക് തന്നെ കയ്യില്‍ ഇല്ലായിരുന്നു .
വിരല്‍ ആയിരുന്നു അലന്‍സിയാറിന്റെ സിംബോളിക് തോക്ക് .
അതിനാല്‍ ഇല്ലാത്ത വസ്തുവായ തോക്കിനെ നമുക്ക് മറക്കാം.
പക്ഷെ വിരല്‍ അങ്ങനെയല്ലല്ലോ .
അത് പല ആവശ്യങ്ങള്‍ക്കും പല അര്‍ഥത്തില്‍ ഉപയോഗിക്കുന്നതാണല്ലോ.
വിരല്‍ പ്രയോഗങ്ങള്‍ പലതാണ് .
അഭിനയം പഠിച്ചവര്‍ക്ക് അത് നന്നായി അറിയുകയും ചെയ്യാം.
സത്യത്തില്‍ വിരല്‍ ചൂണ്ടാന്‍ മാത്രം മോഹന്‍ലാല്‍ ചെയ്ത തെറ്റ് എന്താണ് ?
മോഹന്‍ലാലിനെ മുഖ്യ അതിഥിയായി
പങ്കെടുപ്പിക്കുന്നതിനെതിരെ വ്യാജ ഒപ്പുകളടങ്ങിയ ഹര്‍ജി നിഷ്ക്കരുണം
ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ശുദ്ധഹൃദയനായ
സാംസ്കാരിക മന്ത്രിക്ക് നേരെയല്ലേ ആ ‘വിരല്‍ വെടി’ ഉതിര്‍ക്കേണ്ടിയിരുന്നത് ?
(എന്നാല്‍ വിവരമറിയും )
അതല്ല മോഹന്‍ലാലിന്റെ പ്രസംഗം കേട്ട് അതാസ്വദിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന
മുഖ്യമന്ത്രിയുടെ നേരെയാണ് ആ ‘വിരല്‍ വെടി പോയതെങ്കിലോ ?
(അപ്പോള്‍ ശരിക്ക് വിവരമറിയും )
അനീതികള്‍ക്ക് നേരെ ആരുടെ നേര്‍ക്കും മുട്ടിടിക്കാതെ വിരല്‍ ചൂണ്ടുന്നവനായിരിക്കണം കലാകാരന് .
അല്ലാതെ സഹപ്രവര്‍ത്തകനെ പൊതു വേദിയില്‍വെച്ച് ഇല്ലാത്ത തോക്കുകൊണ്ട് അശ്ലീലം കാണിച്ച്
അപമാനിക്കുന്നത് എം .ആര്.രാധ രാഷ്ട്രീയപ്രേരിതമായി എം ജി ആറിന് നേര്‍ക്കു ഉതിര്‍ത്ത വെടിയുണ്ടയേക്കാള്‍ മാരകമാണ്”
https://www.facebook.com/JoyMathew4u/posts/1030367820456057
Discussion about this post