കമല്‍ഹാസനൊപ്പം അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണെങ്കിലും അതിലൊരു പ്രശ്നമുണ്ടെന്ന് കമല്‍ ചിത്രം വിശ്വരൂപത്തിലെ നായിക ആന്‍ഡ്രിയ.’ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് ആന്‍ഡ്രിയയുടെ വാക്കുകള്‍.
കമലിനൊടൊപ്പം വര്‍ക്ക് ചെയ്ത ശേഷം അടുത്ത ചിത്രത്തിന്റെ സെറ്റില്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഈ പ്രഫഷണലിസം കിട്ടാതെ വരുമെന്നും അത് നമ്മളെ നിരാശരാക്കുമെന്നുമാണ് ആന്‍ഡ്രിയയുടെ വാക്കുകള്‍, പെര്‍ഫെക്ഷനു വേണ്ടി താന്‍ ചെയ്യുന്ന വര്‍ക്ക് ആവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്നാണ്. കാരണം ഇതുവരെയുണ്ടായിട്ടുള്ളതില്‍ നിന്ന് മികച്ചതായ , അല്ലെങ്കില്‍ പുതുതായ എന്തെങ്കിലും അവതരിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം . ‘-ആന്‍ഡ്രിയ മനസ് തുറക്കുന്നു.
പുരുഷന്മാരാണ് ഇവിടുത്തെ സൂപ്പര്‍ താരങ്ങള്‍ എന്നത് പ്രതിഫലവിവേചനത്തിലും പ്രതിഫലിക്കുന്നുണ്ടെന്ന് നടി പറഞ്ഞു. സ്ത്രീകളില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ ഉയര്‍ന്നുവരുന്നത് വരെ ഈ വിവേചനം നിലനില്‍ക്കം. സത്യത്തില്‍ വളരെക്കുറച്ചു സൂപ്പര്‍ താരങ്ങള്‍ മാത്രമേ സ്ത്രീകളിലുള്ളു. കാരണം പുരുഷന്മാര്ക്കാണ് ആളുകള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത് എന്നത് തന്നെ അതിന് പിന്നില്‍ സിനിമയില്‍ അവര്‍ക്കാണ് കൂടുതല്‍ ഹീറോയിക് പരിവേഷമുള്ളത് എന്നത് തന്നെയാണ്.” ഏത് കാലത്തും സൂപ്പര്‍സ്റ്റാറുകള്‍ ആണുങ്ങളാണെന്നും അവര്‍ക്ക് വേണ്ടി മാത്രമാണ് റോളുകള്‍ എഴുതപെടുന്നതെന്നും ആന്‍ഡ്രിയ പറഞ്ഞു.
ആഗസ്റ്റ് 10നാണ് വിശ്വരൂപം 2 തീയറ്ററിലെത്തിയത്.
Discussion about this post