ഇ.പി ജയരാജന് മന്ത്രിയായി ചുമതലയേറ്റു. രാജ് ഭവനില്‍ രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യവസായം, യുവജനക്ഷേമം, കായികം എന്നി പഴയ വകുപ്പുകള്‍ തന്നെയാണ് ജയരാജന് കൈകാര്യം ചെയ്യുക.
മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം പ്രതിപക്ഷം ചടങ്ങ് ബഹിഷ്ക്കരിച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് രാജിവച്ച ജയരാജന്റെ തിരിച്ചുവരവ് ധാര്‍മ്മികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പ്രതിഷേധം.
മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയിസേക്ക് പോവുന്നതിന് മുമ്പ് ചുമതല ജയരാജന് കൈമാറുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ യാത്രയുടെ ഭാഗമായി മന്ത്രിസഭ യോഗം ഇന്ന് ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. നേരത്തെ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല പിണറായി വിജയന് ആര്‍ക്കും കൈമാറിയിരുന്നില്ല.
Discussion about this post