ഷില്ലോങ്: മേഘാലയയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടനകളുടെയും ബന്ദ്, ഹര്‍ത്താല്‍, പ്രതിഷേധറാലികള്‍ തുടങ്ങിയവയുടെ ആഹ്വാനവാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ഇത്തരം വാര്‍ത്തകള്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി.
നാഷണല്‍ ലിബറേഷന്‍ കൗണ്‍സിലുള്‍പ്പെടെയുള്ള സംഘടനകള്‍ തുടര്‍ച്ചയായി ആഹ്വാനംചെയ്യുന്ന പ്രക്ഷോഭപരിപാടികളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് പത്രങ്ങളെ വിലക്കണമെന്ന സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറലിന്റെ അപേക്ഷയെത്തുടര്‍ന്നാണ് കേടതിയുടെ നിര്‍ണായകമായ ഉത്തരവ്.
ചീഫ് ജസ്റ്റിസ് ഉമാനാഥ് സിങ്, ജസ്റ്റിസ് ടി.എന്‍.കെ. സിങ്, ജസ്റ്റിസ് എസ്.ആര്‍. തെന്‍ എന്നിവരുള്‍പ്പെട്ട ഫുള്‍ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് ലംഘിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കാനും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post