2018ല്‍ ഇനി രാജ്യത്തിനായി മെസി കളിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍.അര്‍ജന്റീനയുടെ ഇടക്കാല കോച്ച് ലിയോണല്‍ സ്കോലനിയെ താരം ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.ഇതോടെ സെപ്തംബറില്‍ നടക്കുന്ന സൗഹൃദമത്സരത്തിലും മെസി കളിക്കില്ല.
ഗ്വാട്ടിമാലയ്ക്കും കൊളംബിയ്ക്കുമെതിരായാണ് ഈ വര്‍ഷം അര്‍ജന്റീനയ്ക്ക് കളികളുള്ളത്. അതേസമയം 2019ല്‍ കോപ്പ അമേരിക്കയില്‍ കളിക്കാനായി അദ്ദേഹം ടീമില്‍ തിരിച്ചെത്തുമോയെന്നതും വ്യക്തമാക്കിയിട്ടില്ല. 2016 കോപ്പ അമേരിക്കയില്‍ ചിലിയോടേറ്റ ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കാറായെന്ന് മെസ്സി പറഞ്ഞിരുന്നു. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം തീരുമാനം മാറ്റി അദ്ദേഹം ടീമില്‍ തിരിച്ചെത്തിയിരുന്നു.
Discussion about this post