കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഡാമുകള്‍ കരകവിഞ്ഞൊഴുകുന്നു. അതേ സമയം രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ കളക്ടര്‍മാരെ സഹായിക്കാന്‍ പ്രത്യേക ഓഫീസര്‍മാരെ നിയമിക്കാനും മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത് പ്രത്യേക യോഗത്തില്‍ തീരുമാനമായി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായ സാഹചര്യത്തില്‍ തമിഴ് നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ ആവശ്യപ്പെടുമെന്നും യോഗത്തില്‍ തീരുമാനിച്ചു. ജലനിരപ്പ് കൂട്ടാന്‍ വേണ്ടി തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചുവെന്നാണ് യോഗത്തിലുണ്ടായ നിഗമനം.
അതേസമയം മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍ വ്യാപകമാണ്. കേരളത്തിലെ 39 ഡാമുകളില്‍ 33 എണ്ണം തുറന്ന് വിട്ടിട്ടുണ്ട്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post