പാക് അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ബുധനാഴ്ച വെളുപ്പിനായിരുന്നു ഭീകരര്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്. ഇതിന്റെ കൂടെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിവെപ്പും നടക്കുന്നുണ്ടായിരുന്നു.
ഭീകരരുടെ കൈയ്യിലും ആയുധങ്ങളുണ്ടായിരുന്നുവെന്ന് സൈന്യ വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്ക് സംഭവിച്ചിരുന്നു. ഇദ്ദേഹത്തിന്റെ അവസ്ഥ ഇപ്പോള്‍ തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സൈന്യത്തിന്റെ ‘വൈറ്റ് നൈറ്റ് കോര്‍പ്സ്’ സ്ഥലത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Discussion about this post