അലുവ ശിവക്ഷേത്രം വെള്ളപ്പൊക്കത്തില്‍ മുങ്ങുന്നത് ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ ഒഡീഷയിലെ ജലേശ്വര ശിവക്ഷേത്രത്തില്‍ വെള്ളപ്പൊക്കം. ഒഡീഷയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്നുണ്ടായ മഴയിലാണ് വെള്ളം പൊങ്ങിയത്.
#WATCH Jaleshwar temple in Kalahandi district's Bhawanipatna submerged following heavy rains in #Odisha (15 Aug) pic.twitter.com/IhKMJ1V05f
— ANI (@ANI) August 16, 2018
കാലഹണ്ഡി ജില്ലയിലെ ഭവാനിപത്ന പ്രവിശ്യയിലാണ് ജലേശ്വര ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. പുരാതന കലിംഗാ വാസ്തു വിദ്യയാണ് ഈ ക്ഷേത്രത്തില്‍ ഉള്ളത്.
ഒഡീഷയിലെ മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് പേര് മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. മല്‍ക്കന്‍ഗിരി, കോരാപുട്, നബരംഗ്പുര്‍, ബോലംഗിര് തുടങ്ങിയ ജില്ലകളിലാണ് വെള്ളപ്പൊക്കമുണ്ടായത്.
അടുത്ത രണ്ട് ദിവസത്തേക്ക് ഒഡീഷയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Discussion about this post