കേന്ദ്ര സര്‍ക്കാരിന്റെ അപ്പീലിന്മേല് സുപ്രീം കോടതി ഡല്‍ഹി സര്‍ക്കാരിന് നോട്ടീസയച്ചു. ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.
കേന്ദ്ര വിജ്ഞാപനത്തിനെതിരായ ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിനെ സ്വാധിനിച്ചുവെന്ന് സുപ്രീം കോടതി നോട്ടീസില്‍ വ്യക്തമാക്കി.
ഉദ്യോഗസ്ഥ നിയമനങ്ങള്‍ നിശ്ചയിക്കാന്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന ഹൈക്കോടതി പരാമര്‍ശം സുപ്രീംകോടതി സ്റ്റേ ചെയ്തു
ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് പൂര്‍ണ അധികാരം നല്‍കികൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം സംശയാസ്പദമാണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ആന്റികറപ്ഷന്‍ ബ്രാഞ്ചിന് അധികാരമുണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് ഹൈക്കോടതിക്ക് തീരുമാനമെടുക്കാം. എന്നാല്‍ വിവാദ നിരീക്ഷണങ്ങള്‍ തീരുമാനത്തെ സ്വാധീനിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ അധികാര പരിധിയെ സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് അപ്രസകതമാണെന്നും സുപ്രീം കോടതി നോട്ടീസില്‍ പറയുന്നു. നോട്ടീസിന്മേല് മൂന്നു ദിവസത്തിനകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി കെജ്രിവാള് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post