ദുരിതാശ്വാസ ക്യാമ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസ്ഥാപനങ്ങളുടെയും കൊടികളും ബാനറുകളും വേണ്ടെന്ന് എറണാകുളം കളക്ടര്‍ കെ.മുഹമ്മദ് യൈ.സഫീറുള്ള. ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള കൊടികളും ബാനറുകളും എടുത്ത് മാറ്റണമെന്നും അദ്ദേഹം നിര്‍ദേശം നല്കി.
അതേസമയം പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തില്‍ അധികൃതര്‍ പുനരധിവാസത്തിനാണ് മുന്‍ഗണന നല്‍കുന്നത്. എറണാകുളത്തെ ദുരിത ബാധിത പ്രദേശത്ത് സന്നദ്ധ സേവനത്തിനായി ഡോക്ടര്‍മാര്‍ എത്തിക്കഴിഞ്ഞു. കൂടാതെ വീടുകള്‍ വൃത്തിയാക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരെയും വൃത്തിയാക്കുന്നതിന് വേണ്ട് സാമഗ്രികളായ ബ്ലീച്ചിംഗ് പൗഡര്‍, ബ്രഷ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയവയും ജില്ലയില്‍ കൂടുതലായി ആവശ്യമുണ്ട്. ഇവ കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post