പ്രളയം നാശം വിതച്ച കേരളത്തില്‍ ദുരിതാശ്വാസത്തിനായി കേന്ദ്രം സംഘം പരിശോധന നടത്തിയതിന് ശേഷം കൂടുതല്‍ സഹായം നല്‍കുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇപ്പോള്‍ കേന്ദ്രം നല്‍കിയത് താല്കാലിക സഹായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. മെമ്മോറാണ്ടം കൊടുക്കുന്ന മുറയ്ക്ക് കേന്ദ്ര സംഘത്തെ അയയ്ക്കും. ഈ സംഘം പരിശോധന നടത്തിയതിന് ശേഷം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം സംഭവിച്ച് കൊണ്ടിരിക്കുമ്പോള്‍ എല്ലാ ദിവസവും പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചിരുന്നുവെന്നും സംസ്ഥാനം ആവശ്യപ്പെട്ടതിനെക്കാള്‍ കൂടുതല്‍ സൈന്യത്തെ കേന്ദ്രം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ആവശ്യത്തില്‍ കൂടുതല്‍ പണം ഇപ്പോള്‍ നമ്മുടെ കൈയ്യിലുണ്ട്. അത്യാവശ്യമായി ചെയ്യേണ്ട കാര്യത്തിനാണ് ഇപ്പോള്‍ പണം കൊടുത്തിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
നാശനഷ്ടങ്ങള്‍ വിലയിരുത്തിയതിന് ശേഷം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസ പദ്ധതികള്‍ക്ക് വേണ്ട പണവും കേന്ദ്രം നല്‍കുമെന്ന് കണ്ണന്താനം പറഞ്ഞു.
Discussion about this post