ബക്രീദ് നമസ്‌ക്കാരത്തിന് ശേഷം ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ചിലര്‍ പ്രതിഷേധവുമായി പാക്കിസ്ഥാന്റെ പതാകയും ഐ.എസ് പതാകയും ഉയര്‍ത്തി. ഇത് കൂടാതെ സുരക്ഷാ ഭടന്മാരുടെ നേരെ ഇവര്‍ കല്ലേറ് നടത്തുകയും ചെയ്തു.
കറുത്ത നിറത്തിലുള്ള ബാനറില്‍ ‘മൂസ ആര്‍മി’ എന്നെഴുതിയും അവര്‍ പ്രതിഷേധം നടത്തി. അല്‍ഖ്വദയുമായി ബന്ധമുള്ള ഒരു തീവ്രവാദ സംഘടനയുടെ നേതാവാണ് സക്കീര്‍ മൂസ.
പ്രതിഷേധക്കാരും സുരക്ഷാ ഭടന്മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സസ്രിപോര ഗ്രാമത്തില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഫയാസ് അഹ്മദ് മരിച്ചിരുന്നു. ഇത് കൂടാതെ ബി.ജെ.പി അംഗമായ ഷബീര്‍ അഹ്മദ് ഭട്ടിനെയും പുല്‍വാമ ജില്ലയില്‍ വെച്ച് ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.
Discussion about this post