തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശിവഗിരിമഠം ഒരു കോടി രൂപ സംഭാവന ചെയ്തു. ഇന്നലെ മുഖ്യമന്ത്രിയുടെ ചേംബറിൽ എത്തി ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് ഒരു കോടിരൂപയുടെ ചെക്ക് പിണറായി വിജയന് കൈമാറിയത്.
ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, വണ്ടന്നൂർ സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Discussion about this post