പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് പിന്തുണ നല്‍കുയും പലപ്പോഴായി തങ്ങളില്‍ നിന്ന് സംഭാവനകള്‍ കൈപ്പറ്റുകയും ചെയ്തവരുടെ പട്ടിക കെ.ജി.എസ് പുറത്തുവിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തുടക്കത്തില്‍ പദ്ധതിക്കായി ഉറച്ചു നില്‍ക്കുകയും ഇടയ്ക്കു വച്ച് നിലപാട് മാറ്റി ചതിക്കുകയും ചെയ്തവരുടെ പേരുവിവരങ്ങളാണ് കെജിഎസിന്റെ പട്ടികയിലുള്ളതെന്നാണ് ലഭിയ്ക്കുന്ന സൂചന. വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കളും പട്ടികയിലുണ്ട്
ആറന്മുള പദ്ധതിക്ക് കേന്ദ്ര വ്യോമ , പ്രതിരോധ, പരിസ്ഥിതി മന്ത്രാലയങ്ങള്‍ അനുമതി റദ്ദാക്കിയതോടെയാണ് കെജിഎസ് ഗ്രൂപ്പ് പുതിയ സമര്‍ദ്ദ തന്ത്രവുമായി രംഗത്തിറങ്ങുന്നത്. കോടികള്‍ മുടക്കിയ പദ്ധതിയില്‍ നിന്ന് പിന്‍മാറേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്. പദ്ധതിക്ക് ഇതുവരെ ചെലവായ തുകയുടെ കണക്ക് പ്രസിദ്ധീകരിക്കുന്നതിനൊപ്പമാണ് സംഭാവന വാങ്ങിയവരുടെ പേരുള്‍പ്പെടുത്തുന്നത്.
പാര്‍ട്ടി ഫണ്ട് എന്ന പേരിലാണ് മിക്കവരുംകെ. ജി.എസില്‍ നിന്ന് പണം പറ്റിയത്. ഇതു കൂടാതെ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച നേതാക്കള്‍ക്ക് കെ. ജി. എസ് പ്രത്യേക ഉപഹാരമായി സാമ്പത്തിക സഹായം ചെയ്തിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. കെജിഎസ് സാമ്പത്തിക സഹായം നല്‍കിയ പട്ടിക പുറത്ത് വിട്ടാല്‍ പദ്ധതിയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന പലരും വെട്ടിലാകും.
Discussion about this post